Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lucknowairport

ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് മി​ന്ന​ലേ​റ്റു; മു​ൻ​ഭാ​ഗ​ത്തി​ന് കേ​ടു​പാ​ടു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി-​ല​ഖ്‌​നൗ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് മി​ന്ന​ലേ​റ്റു. 17,000 അ​ടി ഉ​യ​ര​ത്തി​ൽ വെ​ച്ചാ​ണ് വി​മാ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്.

പാ​റ്റ്‌​ന​യി​ൽ നി​ന്നും ല​ഖ്‌​നൗ​വി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​നാ​ണ് മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് കേ​ട‌ു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്. ല​ഖ്‌​നൗ​വി​ലെ ചൗ​ധ​രി ച​ര​ൺ സിം​ഗ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു. 104 യാ​ത്ര​ക്കാ​രും ആ​റ് ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല.

സം​ഭ​വ​ത്തി​ൽ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷം മാ​ത്ര​മേ വി​മാ​നം വീ​ണ്ടും സ​ർ​വീ​സ് ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്ന് ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ മാ​സം ഗു​വാ​ഹ​ത്തി​യി​ൽ നി​ന്നും ബെം​ഗ​ളൂ​രു​വി​ലേ​ക്ക് വ​ന്ന മ​റ്റൊ​രു ഇ​ൻ​ഡി​ഗോ വി​മാ​ന​വും മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് സ​മാ​ന​മാ​യ രീ​തി​യി​ൽ റ​ൺ​വേ​യി​ൽ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു.

 

Latest News

Corehub Up